IndiaInternationalLatest

അപൂര്‍വ്വരോഗം ബാധിച്ച് പ്രശാന്ത ഡോറ അന്തരിച്ചു

“Manju”

 

ന്യൂഡല്‍ഹി: അപൂര്‍വ രോഗം ബാധയെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പ്രശാന്ത ഡോറ (44) അന്തരിച്ചു. ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിലും സാഫ് ഗെയിംസിലും ഇന്ത്യയ്ക്കായി വല കാത്ത അദ്ദേഹം മോഹന്‍ബഗാന്‍, ഇസ്റ്റ്ബംഗാള്‍, മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗ് ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ ക്ലബ്ബുകളിലെയും താരമായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന മോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് (എച്ച്‌.എല്‍.എച്ച്‌) എന്ന രോഗം ബാധിച്ചായിരുന്നു മരണം. അണുബാധയിലേക്കോ അര്‍ബുദത്തിലേക്കോ ശരീരത്തെ നയിക്കുന്ന അപൂര്‍വ്വ രോഗമാണിത്. 2020 ഡിസംബറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ രോഗബാധ തിരിച്ചറിഞ്ഞത്. താരത്തിന്റെ സഹോദരന്‍ ഹേമന്ദ ഡോറയാണ് മരണ വിവരം അറിയിച്ചത്.
സന്തോഷ് ​ട്രോഫിയില്‍ മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം ഭാര്യ സൗമി​യോടും 12 വയസുകാരന്‍ മകന്‍ ആദിയോടും ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്. 1997-98, 1999 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫി നേടിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്ന അദ്ദേഹം 1999-ലെ ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ തായ്ലന്‍ഡിനെതിരേ നടന്ന ഹോം മത്സരത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറി. പിന്നീട് സാഫ് ഗെയിംസില്‍ അഞ്ചു മത്സരങ്ങളും കളിച്ചു.

Related Articles

Back to top button