IndiaInternationalLatest

ഇറ്റലിയില്‍ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി രാജിവെച്ചു

“Manju”

മിലാന്‍: ഇറ്റലിയില്‍ പ്രധാനമന്ത്രി രാജിവെച്ചതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. പ്രധാനമന്ത്രി ഗ്വിസെപ്പേ കോണ്ടേയാണ് കൊറോണ വിഷയത്തിലെ ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ചത്. പ്രസിഡന്റ് സെര്‍ജിയോ മാറ്റാറെല്ലയ്ക്കാണ് ഗ്വിസെപ്പേ രാജി സമര്‍പ്പിച്ചത്.
രാജി സമര്‍പ്പിച്ചെങ്കിലും കാവല്‍ മന്ത്രിസഭയുടെ നേതൃത്വത്തില്‍ തുടരാനാണ് ഗ്വിസെപ്പെയോട് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഉപരിസഭാ സെനറ്റില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലും വോട്ടെടുപ്പിലും ഗ്വിസെപ്പേ പരാജയപ്പെടുകയായിരുന്നു. മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി മാറ്റേയോ റെന്‍സിയാണ് പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ശ്രമം നടത്തിയത്.
രാജ്യത്തെ കൊറോണ വ്യാപനത്തിനും സാമ്ബത്തിക പ്രതിസന്ധിക്കും കാരണക്കാരന്‍ പ്രധാനമന്ത്രി ഗ്വിസപ്പേയാണെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. അവിശ്വാസം സഭയില്‍ പാസ്സായ ഉടനെയാണ് ഗ്വിസെപ്പേ രാജി സമര്‍പ്പിച്ചത്.

Related Articles

Back to top button