IndiaInternationalLatest

കള്ളപ്പണം വെളുപ്പിക്കല്‍: സ്വദേശിക്കും പ്രവാസിക്കും തടവുശിക്ഷ

“Manju”

 

കുവൈറ്റ് സിറ്റി: റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ സ്വദേശിക്കും, ഇറാഖ് സ്വദേശിക്കും ക്രിമിനല്‍ കോടതി തടവുശിക്ഷ വിധിച്ചു.
ഇറാഖിക്ക് ഏഴു വര്‍ഷത്തെ തടവുശിക്ഷയും, സ്വദേശിക്ക് രണ്ട് വര്‍ഷത്തെ തടവുശിക്ഷയുമാണ് വിധിച്ചത്. ഇരുവരും 128 മില്യണ്‍ കെഡി പിഴ നല്‍കുകയും വേണം. ഇതില്‍ 5001 കെഡി വീതം കേസിലെ ഇരകള്‍ക്കാണ് നല്‍കേണ്ടത്. 64 മില്യണ്‍ കെഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്.

Related Articles

Back to top button