IndiaLatest

ജയലളിതയുടെയും എം.ജി.ആറിന്റെയും ക്ഷേത്രം ഇന്ന്​ നാടിന്​ സമര്‍പ്പിക്കും

“Manju”

ജയലളിതയുടെയും എം.ജി.ആറിന്‍റെയും ക്ഷേത്രം ഇന്ന് നാടിന് സമർപ്പിക്കും | Temple  Dedicated To J Jayalalithaa MGR To Be Inaugurated Today | Madhyamam

ജയലളിതയുടെയും എം.ജി.ആറിന്റെയും ക്ഷേത്രം

ചെന്നൈ: തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രി ​ജെ. ജയലളിതക്കും അവരുടെ മാര്‍ഗദര്‍ശി എം.ജി. രാമചന്ദ്രനും സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം ശനിയാഴ്ച ഉദ്​ഘാടനം ​ചെയ്യും. മുഖ്യമന്ത്രി ഇ. പളനിസ്വാമിയാണ്​ ഉദ്ഘാടനം നിര്‍വഹിക്കുക. തെരഞ്ഞെടുപ്പ്​ അടുത്തതോടെയാണ്​ അണികളെ ചേര്‍ത്തുനിര്‍ത്താനുള്ള പുതിയ നീക്കം.
കല്ലുപ്പട്ടി നഗരത്തിലെ ഒന്നരയേക്കര്‍ സ്​ഥലത്താണ്​ ക്ഷേത്രം. ഇരുനേതാക്കളുടെയും വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയും ക്ഷേത്രത്തിലുണ്ട്​.
‘അമ്മയെ വിവിധ പേരുകളില്‍ ഞങ്ങള്‍ വിളിക്കുന്നു. ഇദയ ദൈവം, കാവല്‍ ദൈവം, കുലസാമി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇൗ ക്ഷേത്രം അത്​ ഔപചാരികമാക്കുന്നു. ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കും സമയം ചിലവഴിക്കുന്നതിനും ആവശ്യത്തിലധികം സ്​ഥലമുണ്ട്​’ -മന്ത്രി പറഞ്ഞു.
ജയലളിതയും എം.ജി.ആറും തങ്ങള്‍ക്കുവേണ്ടി ഒരുപാട്​ ത്യാഗം സഹിച്ചു. അതിനാല്‍ അവരെ ദൈവമായി കണക്കാക്കുന്നുവെന്നായിരുന്നു തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ്​ ക്ഷേത്രം നിര്‍മിച്ചതെന്ന വിമര്‍ശനത്തിന്​ മന്ത്രിമാരുടെ മറുപടി.

Related Articles

Back to top button