IndiaKeralaLatest

പി.കെ റോസിയുടെ പേരില്‍ പുരസ്കാരം നല്‍കണം; കനി കുസൃതി

“Manju”

 

തിരുവനന്തപുരം: മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് കനി കുസൃതി. 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി. അടുത്ത വര്‍ഷം മുതലെങ്കിലും റോസിയുടെ പേരില്‍ പുരസ്‌കാരം നല്‍കണമെന്നും കനി കുസൃതി ആവശ്യപ്പെട്ടു.
മലയാള സിനിമയിലെ ആദ്യ നായികയാണ് പി.കെ റോസി. മലയാളത്തിലെ ആദ്യചിത്രമായ ജെ.സി ഡാനിയലിന്റെ വിഗതകുമാരനായിരുന്നു റോസിയുടെ ആദ്യത്തേതും അവസാനത്തേതുമായ ചിത്രം.
ദളിത് വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചെത്തിയ റോസി സവര്‍ണകഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ സമൂഹത്തിന്റെ അതിക്രമത്തിന് ഇരയായി. നാട്ടില്‍ നില്‍ക്കാനാകാതെ വന്നപ്പോള്‍ റോസി പലായനം ചെയ്തു.

Related Articles

Back to top button