IndiaLatest

കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാം : പ്രധാനമന്ത്രി

“Manju”

കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാം : പ്രധാനമന്ത്രി

ശ്രീജ.എസ്

ന്യൂഡല്‍ഹി : രാജ്യത്ത് ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിച്ച്‌ നിര്‍ത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തുറന്ന മനസോടെയാണ് കര്‍ഷകരുടെ പ്രശ്നങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാമെന്ന കൃഷി മന്ത്രിയുടെ കഴിഞ്ഞ 22 ലെ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നു. വീണ്ടുമൊരു ചര്‍ച്ചക്ക് ഒരു ഫോണ്‍ കോളിന്റെ അകലം മാത്രമേയുള്ളുവെന്ന കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രസ്താവന പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

അതെ സമയം കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ 11 തവണ ചര്‍ച്ച നടത്തിയെങ്കിലും ധാരണയുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. അതെ സമയം പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും 3 നിയമങ്ങളും പിന്‍വലിക്കാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് കര്‍ഷകര്‍ ഉറപ്പിച്ച്‌ പറയുന്നത്.

Related Articles

Back to top button