IndiaLatest

അഞ്ച് തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേർന്നു

“Manju”

ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാജിവച്ച ബംഗാൾ മുൻ വനം വകുപ്പ് മന്ത്രി രാജിബ് ബാനർജി ഉൾപ്പടെ അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. രാജിബ് ബാനർജി, ബാലിയിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം‌എൽ‌എ ബൈശാലി ദാൽമിയ, ഉത്തർപാറ എം‌എൽ‌എ പ്രഭിർ ഘോഷാൽ, ഹൗറ മേയർ രതിൻ ചക്രബർത്തി, രുദ്രനിൽ ഘോഷ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. അമിത് ഷായുടെ ഹൗറ റാലിയിൽ വച്ച് ബിജെപിയിൽ ചേരേണ്ടിയിരുന്ന നേതാക്കൾ, അമിത് ഷായുടെ സന്ദർശനം റദ്ദാക്കിയതിനെ തുടർന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിക്കു പുറപ്പെടുകയായിരുന്നു.

Related Articles

Back to top button