IndiaLatest

ബി.ജെ.പി പ്രവര്‍ത്തക​ന്‍ വെടിയേറ്റ്​ മരിച്ചനിലയില്‍

“Manju”

ബി.ജെ.പി പ്രവർത്തക ൻ വെടിയേറ്റ് മരിച്ചനിലയിൽ | BJP|killed|Murder|arrest|gun  shot

ശ്രീജ.എസ്

അഗര്‍ത്തല: ത്രിപുരയില്‍ 37കാരനായ ബി.ജെ.പി പ്രവര്‍ത്തക​ന്‍ വെടിയേറ്റ്​ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നു. ദലായ്​ ജില്ലയിലെ ജലചന്ദ്ര കര്‍ബരിപര പ്രദേശത്തെ വീട്ടിലാണ്​ ​കൃപ രഞ്​ജന്‍ ചക്​മയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്​.

കൊലപാതകവുമായി ബന്ധപ്പെട്ട്​ മൂന്നുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്തിരിക്കുകയാണ്. കൃപ രഞ്​ജന്റെ വീട്ടില്‍ അതിക്രമിച്ച്‌​ കയറിയ ശേഷം മൂന്നംഗസംഘം ബി.ജെ.പി നേതാവിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ത്രിപുര ട്രൈബല്‍ ഏരിയ ഓ​ട്ടോണമസ്​ ജില്ല കൗണ്‍സിലിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കാനിരി​ക്കെയാണ്​ കൊലപാതകമെന്നും സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബി.ജെ.പി ​ആരോപിച്ചു.

 

Related Articles

Back to top button