KeralaLatestThiruvananthapuram

ബസ് യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ടു.

“Manju”

 

തിരുവനന്തപുരം: ‘വാര്‍ധക്യ പെന്‍ഷനില്‍ നിന്നും മിച്ചം പിടിച്ച കാശാണ്. എനിക്കത് കണ്ടുപിടിച്ച്‌ തരണേബസ് യാത്രയ്ക്കിടെ പൈസ മോഷണം പോയതറിഞ്ഞ് കൃഷ്ണമ്മ പരിസരം മറന്ന് വാവിട്ട് കരഞ്ഞു. തിരുവനന്തപുരം പൂജപ്പുറ കൈലാസ് നഗര്‍ സ്വദേശിയാണ് കൃഷ്ണമ്മ. പെന്‍ഷന്‍ കാശില്‍ നിന്നും സ്വരുക്കൂട്ടിവച്ച 15,000 രൂപയാണ് 80 വയസുകാരിയായ കൃഷ്ണമ്മയ്ക്ക് നഷ്ടമായത്.

തിരുവനന്തപുരം പാളയത്ത് ബസിറങ്ങിയപ്പോഴാണ് സഞ്ചിയിലുണ്ടായിരുന്ന പണം കാണുന്നില്ലെന്ന് കൃഷ്ണമ്മ അറിയുന്നത്. വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനായി ശ്രീകാര്യത്തെ ബാങ്കിലേക്കുള്ള യാത്രയ്ക്കിടെയാണ് പണം നഷ്ടമായത്. ബസ് പോയിക്കഴിഞ്ഞാണ് സഞ്ചി കീറിയിരിക്കുന്നത് കൃഷ്ണമ്മ അറിയുന്നത്. ബസ് യാത്രയ്ക്കിടെ സഞ്ചിയിലുള്ള പണം ആരോ മോഷ്ടിക്കുകയായിരുന്നു.

കൂട്ടിവച്ച പണം മോഷണം പോയതോടെ കൃഷ്ണമ്മ പരിസരം മറന്ന് കരഞ്ഞു. ഇതോടെ അവിടെയുണ്ടായിരുന്ന നാട്ടുകാരും വനിതാ പോലീസും കൃഷ്ണമ്മയോടെ വിവരം ചോദിച്ചറിയുകയായിരുന്നു. ആഹാരവും മരുന്നും പോലും മാറ്റിവച്ചുണ്ടാക്കിയ പണമായിരുന്നുവെന്ന് കൃഷ്ണമ്മ പറയുന്നു. പോലീസുകാര്‍ ആശ്വസിപ്പിച്ചെങ്കിലും പണമില്ലാതെ തിരികെ മടങ്ങില്ലെന്നായിരുന്നു കൃഷ്ണമ്മയുടെ നിലപാട്.

പണം എത്രയും പെട്ടന്ന് കണ്ടെത്തി തരാമെന്ന് പോലീസ് കൃഷ്ണമ്മക്ക് ഉറപ്പ് നല്‍കി. റൂട്ടിലെ സ്വകാര്യ ബസുകള്‍ മുഴുവന്‍ പരിശോധിച്ചു. ക്യാമറ പരിശോധന ഉള്‍പ്പെടെ നടത്തിയെങ്കിലും പണത്തേയും മോഷ്ടാവിനേയും കണ്ടെത്താനായില്ല. പോലീസ് സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃഷ്ണമ്മയോട് എത്രയും വേഗം മോഷ്ടാവിനെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button