IndiaKeralaLatest

ജോണ്‍ ബ്രിട്ടാസ് നിയമസഭയിലേക്ക്

“Manju”

കണ്ണൂര്‍: സിപിഎം സഹയാത്രികനും കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളില്‍ ഒരാളുമായ ജോണ്‍ ബ്രിട്ടാസും നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. കണ്ണൂര്‍ ജില്ലയിലെ ഉറച്ച സിപിഎം കോട്ടയായ തളിപ്പറമ്പില്‍ നിന്നാകും ബ്രിട്ടാസ് മത്സരിക്കുക. ഇക്കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി കഴിഞ്ഞെന്നാണ് വിവരം.

ജോണ്‍ ബ്രിട്ടാസിന് സീറ്റ് നല്‍കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ്‌കുമാറിന് ഇക്കുറി സീറ്റ് ഉണ്ടാകില്ല. നികേഷ് മത്സരിച്ച അഴീക്കോട് സീറ്റില്‍ സിപിഎം നേതാവ് സുകന്യയോ, എംവി ഗോവിന്ദനെയോ മത്സരിപ്പിച്ചേക്കും. നികേഷിനെക്കാള്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും താല്‍പ്പര്യം ബ്രിട്ടാസ് മത്സരിക്കുന്നതിനോടാണ്.

കഴിഞ്ഞ രണ്ടു തവണയായി സിപിഎമ്മിലെ ജെയിംസ് മാത്യുവാണ് തളിപ്പറമ്പ് എംഎല്‍എ. 2011 ല്‍ ഇവിടെ ജയിംസ് ആദ്യം മത്സരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിലെ ജോബ് മൈക്കിളിനെതിരെ 27861 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2016ലേക്ക് എത്തിയപ്പോഴേക്കും ഭൂരിപക്ഷം 40617 വോട്ടായി ഉയര്‍ന്നു. അന്നു കേരളാ കോണ്‍ഗ്രസിലെ രാജേഷ് നമ്പ്യാരായിരുന്നു എതിരാളി.

ജെയിംസ് മാത്യുവിനെ മാറ്റി നിര്‍ത്തിയാല്‍ മത്സരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി ജോണ്‍ ബ്രിട്ടാസ് തന്നെയാണ്. സാമുദായിക സമവാക്യങ്ങളും ബ്രിട്ടാസിന് അനുകൂലമാണ്. നേരത്തെ രാജ്യസഭയിലേക്ക് ബ്രിട്ടാസിനെ മത്സരിപ്പിക്കാന്‍ സിപിഎം പലവട്ടം ആലോചിച്ചിരുന്നതാണ്.

Related Articles

Back to top button