IndiaLatest

സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറന്റ്

“Manju”

Malayalam News - 'യന്തിരന്റെ കഥ മോഷ്‌ടിച്ചു'; സംവിധായകൻ ശങ്കറിനെതിരെ  ജാമ്യമില്ലാ വാറണ്ട് | News18 Kerala, Film Latest Malayalam News |  ലേറ്റസ്റ്റ് മലയാളം വാർത്ത

ശ്രീജ.എസ്

ചെന്നൈ: പ്രമുഖ തമിഴ് സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച്‌ ചെന്നൈ എഗ്മോര്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി. ശങ്കറിന്റെ ബോക്‌സ് ഓഫീസ് ഹിറ്റ് സിനിമ എന്തിരന്റെ കഥ മോഷ്ടിച്ചതാണെന്ന പരാതിയിലാണ് കോടതിയുടെ നടപടി. എഴുത്തുകാരന്‍ അരുര്‍ തമിഴ്‌നാടനാണ് ശങ്കറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്റെ രചനയായ ജിഗുബയില്‍ നിന്നും മോഷ്ടിച്ചതാണ് എന്തിരന്റെ കഥയെന്നായിരുന്നു ആരോപണം.

1996ല്‍ ആണ് അരുര്‍ ജിഗുബഒരു തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ചത്. 2007ല്‍ കഥയെ നോവലാക്കി മാറ്റി ദിക് ദിക് ദീപിക ദീപികഎന്ന് പേര് നല്‍കി വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. എന്തിരന്റെ റിലീസിന് ശേഷമാണ് തന്റെ കഥ ശങ്കര്‍ മോഷ്ടിച്ചതാണെന്ന് കാട്ടി 1957ലെ പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടി അരുര്‍ കേസ് ഫയല്‍ ചെയ്‌തത്.

വിഷയവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കേസ് നടന്ന് വരികയാണ്. എന്നാല്‍ ഇതുവരെയും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ ശങ്കര്‍ തയ്യാറായിട്ടില്ല. അതിനാലാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

 

Related Articles

Back to top button