InternationalLatest

കോവിഡിനു പിന്നാലെ കാന്‍ഡിഡ ഓറിസ്

“Manju”

കോവിഡിന് പിന്നാലെ അടുത്ത മഹാമാരി വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ –  NavaKerala News

ശ്രീജ.എസ്

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ വരാനിരിക്കുന്നത് ഒരു ഫംഗസ് അണുബാധ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. കാന്‍ഡിഡ ഓറിസ് എന്ന് പേരുള്ള ഫംഗസ് അണുബാധയായിരിക്കും വ്യാപനസാധ്യത ഉണ്ടാക്കുക എന്നാണ് വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. പൂര്‍ണ്ണമായ ഒരു പകര്‍ച്ചവ്യാധി എന്നാണ് ഇതിനെ ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.

സെന്റ്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍റ്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഫംഗസ് രക്തപ്രവാഹത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിമാരകമായേക്കാം. ഇത് മരണങ്ങള്‍ക്ക് വരെ കാരണമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണയായി ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളില്‍ ശരീരത്തില്‍ പ്രവേശിക്കുന്ന ട്യൂബുകളിലൂടെ ഫംഗസ് രക്തത്തിലേക്ക് പകരാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2009ലാണ് കാന്‍ഡിഡ ഓറിസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് . ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ എപ്പിഡെമിയോളജിസ്റ്റ് ജോഹന്ന റോഡ്‌സിന്‍റ്റെ വിലയിരുത്തലില്‍ ഇതിന് ആന്‍റ്റിഫംഗല്‍ മരുന്നുകള്‍ക്ക് മിക്കവാറും സ്വാധീനമില്ല. എന്നാല്‍, ആശങ്ക ഉയര്‍ത്തുന്ന കാര്യമാണിത്. ഇംഗ്ലണ്ടില്‍ 2016ലും ഇതേ ഫംഗസ് വ്യാപിച്ചിരുന്നു. ഈ ഫംഗസ് മരുന്ന് മൂലം പ്രതിരോധിക്കാന്‍ സാധിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Related Articles

Back to top button