IndiaKeralaLatest

മ്യാന്‍മറില്‍ സൈനിക അട്ടിമറി, സൂചി തടങ്കലില്‍

“Manju”

യാങ്കൂണ്‍: മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നതായി റിപ്പോര്‍ട്ട്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നോബേല്‍ ജോതാവുമായ ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റ് ഉള്‍പ്പടെയുള്ളവരെ തടങ്കലിലാക്കിയതായും റിപ്പോര്‍ട്ട് പുറത്തുവരുന്നു. രാജ്യത്തെ പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടതായും ഔദ്യോഗിക റേഡിയോ, ടിവി ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

അഞ്ച് പതിറ്റാണ്ടോളം രാജ്യം ഭരിച്ചിരുന്ന സൈന്യവും സിവിലിയന്‍ സര്‍ക്കാരും തമ്മില്‍ നവംബറിലെ തെരഞ്ഞെടുപ്പിലെ തട്ടിപ്പ് ആരോപണങ്ങളില്‍ ആഴ്ചകളോളം നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാടകീയമായ സംഭവങ്ങള്‍ മ്യാന്‍മര്‍ സാക്ഷ്യം വഹിച്ചത്. സൈന്യത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയാണ് തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് ആരോപിച്ചത്.

അതേസമയം, തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടില് ഉറച്ച്‌ നില്‍ക്കുകയാണ് സൈന്യം. ഓങ് സാന്‍ സൂചിയെ അധികാരത്തില്‍ നിന്നകറ്റി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം ലഭിക്കുന്ന രീതിയിലാണ് മ്യാന്‍മറിന്റെ ഭരണഘടന നിലവിലുള്ളത്. ജനാധിപത്യ ഫെഡറല്‍ രാഷ്ട്രത്തിന് രൂപം നല്‍കുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുമെന്ന് പ്രസിഡന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button