IndiaLatest

ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കണം

“Manju”

Malayalam News - ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് വാക്സിൻ നൽകണം; സർക്കാരിനോട്  ബിസിസിഐ| Covid vaccine should be given to cricket players; BCCI to  government | News18 Kerala, Sports Latest ...

ശ്രീജ.എസ്

സയിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിലൂടെയാണ് കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മത്സരങ്ങള്‍ രാജ്യത്ത് പുനരാരംഭിച്ചത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റും പുനരാരംഭിക്കുകയാണ്. കോവിഡ് -19 ഇന്ത്യയില്‍ നിയന്ത്രണവിധേയമാണെങ്കിലും, എത്രയും പെട്ടെന്ന് കളിക്കാര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നാണ് ബിസിസിഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോ പരമ്പരയ്ക്ക് മുന്‍പും താരങ്ങള്‍ക്ക് ക്വറന്റീനില്‍ കഴിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് ചട്ടങ്ങള്‍ പാലിച്ച്‌ ബയോ സെക്വര്‍ ബബ്ളിലാണ് താരങ്ങള്‍ കഴിയുന്നത്. “ഈ രീതിയില്‍ കളിക്കളത്തിലേക്ക് പോകുന്നത് കഠിനമാണ്. കളിക്കാര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിനായി ഞങ്ങള്‍ ശ്രമം തുടരുകയാണ്.

കോവിഡ് -19 വാക്സിനേഷന്‍ യജ്ഞത്തിന്റെ ആദ്യ ഘട്ടം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികലും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്സിനേഷന്‍ നല്‍കുന്നത്. രാജ്യത്ത് ക്രിക്കറ്റ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button