KeralaLatest

സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സിൻ‍ സ്വീകരിച്ചത് 32,216 ആ​രോ​ഗ്യ പ്ര​വർത്തകർ​

“Manju”

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 32,216 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ്-19 വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ട്ടി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

449 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ (71) വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത്. ആ​ല​പ്പു​ഴ 23, എ​റ​ണാ​കു​ളം 71, ക​ണ്ണൂ​ര്‍ 36, കാ​സ​ര്‍​ഗോ​ഡ് 6, കൊ​ല്ലം 27, കോ​ട്ട​യം 38, കോ​ഴി​ക്കോ​ട് 41, മ​ല​പ്പു​റം 33, പാ​ല​ക്കാ​ട് 25, പ​ത്ത​നം​തി​ട്ട 36, തി​രു​വ​ന​ന്ത​പു​രം 54, തൃ​ശൂ​ര്‍ 47, വ​യ​നാ​ട് 12 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം. എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ (5712) വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ആ​ല​പ്പു​ഴ 1566, എ​റ​ണാ​കു​ളം 5712, ക​ണ്ണൂ​ര്‍ 2913, കാ​സ​ര്‍​ഗോ​ഡ് 249, കൊ​ല്ലം 2163, കോ​ട്ട​യം 3098, കോ​ഴി​ക്കോ​ട് 3527, മ​ല​പ്പു​റം 2224, പാ​ല​ക്കാ​ട് 2023, പ​ത്ത​നം​തി​ട്ട 1244, തി​രു​വ​ന​ന്ത​പു​രം 3711, തൃ​ശൂ​ര്‍ 3257, വ​യ​നാ​ട് 529 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം. ഇ​തോ​ടെ ആ​കെ 1,98,025 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്താ​കെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളും ഉ​ള്‍​പ്പെ​ടെ 5,23,079 പേ​രാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ 1,91,094 പേ​രും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 2,25,563 പേ​രും ഉ​ള്‍​പ്പെ​ടെ 4,16,657 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തു​കൂ​ടാ​തെ 4933 കേ​ന്ദ്ര ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​നാ​ണ് ന​ട​ക്കു​ന്ന​ത്. 78,697 ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും, 6,600 മു​ന്‍​സി​പ്പ​ല്‍ വ​ര്‍​ക്ക​ര്‍​മാ​രും, 16,192 റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Related Articles

Back to top button