IndiaLatest

പ്രതിസന്ധിക്കിടയിലും പ്രതിരോധ വകുപ്പിനുള്ള വിഹിതത്തില്‍ വര്‍ധന

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി ശക്തമായ സാമ്പത്തിക തകർച്ചയുണ്ടാക്കിയെങ്കിലും  കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിനുള്ള വിഹിതം വര്‍ധിപ്പിച്ചു. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ പ്രതിരോധത്തിന് അനുവദിച്ചത് 4.78 ലക്ഷം കോടി രൂപ. കഴിഞ്ഞ ബജറ്റില്‍ ഇത് 4.71 ലക്ഷം കോടിയായിരുന്നു. പുതിയ ആയുധങ്ങള്‍, എയര്‍ക്രാഫ്റ്റുകള്‍, യുദ്ധക്കപ്പലുകള്‍, മറ്റ് മിലിറ്ററി ഉപകരണങ്ങള്‍ എന്നിവയ്ക്ക് 1.35 ലക്ഷം കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

പ്രതിരോധ മന്ത്രാലയത്തിനുള്ള വിഹിതം വര്‍ധിപ്പിച്ചതില്‍ രാജ്‌നാഥ് സിങ് പ്രധാനമന്ത്രി മോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും നന്ദി അറിയിച്ചു. പുതിയ സൈനികസ്‌കൂളുകള്‍ സ്ഥാപിക്കാന്‍ പണം മാറ്റിവച്ചതിനും രാജ്‌നാഥ് സിങ് ധനമന്ത്രിക്ക് നന്ദി പറഞ്ഞു. 4.78 ലക്ഷം കോടിയില്‍ 1.15 ലക്ഷം കോടി പെന്‍ഷന്‍ ഇനത്തില്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 1.33 ലക്ഷം കോടിയായിരുന്നു. ശമ്പളം മറ്റ് എസ്റ്റ്ബ്ലിഷ്‌മെന്റ് ചെലവുകള്‍ എന്നിവക്കായി 2.12 ലക്ഷം കോടി മാറ്റിവച്ചു. കൊവിഡ് വൈറസ് വ്യാപനത്തിനിടയിലും സൈന്യത്തിന് പണം കണ്ടെത്തിയ സര്‍ക്കാരിന് സൈന്യവും നന്ദി അറിയിച്ചു.

Related Articles

Back to top button