KeralaLatest

ബൈക് യാത്രക്കിടെ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി മാല കവര്‍ന്നു

“Manju”

സിന്ധുമോൾ. ആർ

നാഗര്‍കോവില്‍:ബൈക് യാത്രക്കിടെ വീട്ടമ്മയെ റോഡില്‍ വീഴ്ത്തി 10 പവന്റെ താലിമാല കവര്‍ന്നു. അണ്ടുകോട് സ്വദേശിനി ബേബിയുടെ മാലയാണ് യുവാക്കള്‍ കവര്‍ന്നത്. ഇലവുവിളയില്‍ താമസിക്കുന്ന തന്റെ മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബേബിയുടെ മാല പൊട്ടിച്ചത്. പുറകില്‍ നിന്നെത്തിയ ബൈക് ബേബി ഓടിച്ച ബൈകില്‍ ഇടിക്കുകയും റോഡിലേക്ക് വീണ ബേബിയുടെ കഴുത്തില്‍നിന്ന് മാലപൊട്ടിച്ചെടുത്ത ശേഷം യുവാക്കള്‍ സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ മാര്‍ത്താണ്ഡം പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button