IndiaKeralaLatest

അമ്മയെ കൊന്ന് കത്തിച്ച ചിതയില്‍ കോഴിയെ ചുട്ട് തിന്ന് മകന്‍

“Manju”

Malayalam News - അമ്മയെ കൊന്ന് കത്തിച്ച് ആ ചിതയില്‍ കോഴിയെ ചുട്ട് തിന്ന്  മകന്‍| Son murders his mother and cooks chicken on her pyre in Jharkhand |  News18 Kerala, Crime Latest Malayalam News |

റാഞ്ചി: അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച്‌ ആ ചിതയില്‍ കോഴിയെ ചുട്ട് തിന്ന് മകന്റെ ക്രൂരത. ജാര്‍ഖണ്ഡിലെ സിംഗ്ഭൂമിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
മകന്‍ സ്ഥിരമായി മദ്യപിച്ച്‌ വരുന്നത് ചോദ്യം ചെയ്തതാണ് ക്രൂര കൃത്യത്തിന് കാരണമായ പ്രകോപനം.സുമി റോയ് എന്ന അറുപതുകാരിയെയാണ് പ്രധാന്‍ സോയ് എന്ന 35 കാരനായ മകന്‍ കൊലപ്പെടുത്തിയത്. വലിയ മരക്കമ്പുകള്‍ കൊണ്ട് തലയ്ക്ക് അടിച്ചാണ് പ്രധാന്‍ സോയ് അമ്മയെ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. അമ്മയുടെ മൃതദേഹം അടുപ്പില്‍ വച്ച്‌ കത്തിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതോടെയാണ് പാതിവെന്ത ശരീരം വീടിന്റെ മുറ്റത്ത് ഇട്ട് ദഹിപ്പിച്ചത്.മൃതദേഹം ദഹിപ്പിക്കുന്ന തീയില്‍ കോഴിയെ ചുട്ട് അത് തിന്നുകയും ചെയ്തു പ്രധാന്‍.
അമ്മയെ ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ കണ്ട് പ്രധാന്റെ സഹോദരി എത്തിയതോടെയാണ് സംഭവങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത്. സഹോദരി വിവരമറിയിച്ചതിനേത്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ അയല്‍ക്കാര്‍ പ്രധാനെ കെട്ടിയിടുകയായിരുന്നു. ഇതിന് ശേഷം പൊലീസില്‍ വിവരം അറിയിച്ചു.

Related Articles

Back to top button