IndiaLatest

കര്‍ഷക സമരം: അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച ട്വിറ്ററിന് അന്തിമ നോട്ടീസ്

“Manju”

കര്‍ഷക സമരം: അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്തിമ  നോട്ടീസ്, മുന്നറിയിപ്പ്‌ | Government issues notice to Twitter to remove  contents related ...

ശ്രീജ.എസ്

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കുറ്റകരമായ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച നടപടിയില്‍ ട്വിറ്ററിന് അന്തിമ നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കികൊണ്ടാണ് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്.
‘കര്‍ഷകരെ കൂട്ടക്കൊല ചെയ്യാന്‍ മോദിക്ക് പദ്ധതി’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച 250 ഓളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത് . കിസാന്‍ ഏക്താ മോര്‍ച്ച, ദി കാരവന്‍ മാഗസിന്‍ എന്നിവയുടേതടക്കം നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ രാജ്യത്ത് മരവിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനഃസ്ഥാപിച്ചു.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം. വംശഹത്യക്ക് പ്രേരിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല, ക്രമസമാധാനത്തിന്റെ പ്രശ്‌നമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ട്വിറ്റര്‍ ഒരു ഇടനിലക്കാരാണ്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതിന് വിസമ്മതിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി

Related Articles

Back to top button