IndiaKeralaLatest

ദുബായ് ഭാഗ്യ ദേവതയുടെ കടാക്ഷം വീണ്ടും മലയാളിക്ക്

“Manju”

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം നേടി വീണ്ടും മലയാളി. അബുദാബിയില്‍ ജോലി ചെയ്യുന്ന എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദി(35)നാണ് പത്ത് ലക്ഷം യു എസ് ഡോളര്‍(ഏഴ് കോടിയിലേറെ രൂപ) സമ്മാനം ലഭിച്ചത്.
ഓണ്‍ലൈന്‍ വഴി ജനുവരി 20ന് ആണ് സൂരജ് 4645 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇന്നലെ നടന്ന് നറുക്കെടുപ്പില്‍ ഫേസ്ബുക്ക് ലൈവിലൂടെ വിജയി ആയെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് സൂരജ് പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം നേടുന്ന 350-ാമത്തെ വിജയിയാണ് സൂരജ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുഎഇയിലാണ് സൂരജ്. തലസ്ഥാന നഗരിയിലെ ബാങ്കില്‍ കസ്റ്റംസ് സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഭാര്യക്കും മകള്‍ക്കുമൊപ്പം അബുദാബിയിലാണ് താമസം.

Related Articles

Back to top button