IndiaLatest

മാലിന്യ നീക്കത്തിന് കര്‍ശന നടപടിയുമായി യോഗിസര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ഉത്തര്‍പ്രദേശില്‍ മാലിന്യ നീക്കത്തിന് കര്‍ശന നടപടികള്‍ ആരംഭിച്ച്‌ യോഗിസര്‍ക്കാര്‍. പൊതു നിരത്തില്‍ തുപ്പുന്നവര്‍ക്കും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കുമുള്ള പിഴ തുക ഉയര്‍ത്തി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും മാലിന്യം വലിച്ചെറിയുന്നവര്‍ക്കുളള പിഴ തുകയും ഉയര്‍ത്തിയിട്ടുണ്ട്. ആയിരം രൂപയാണ് പിഴ. ഉത്തര്‍പ്രദേശിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് നടപടി.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ആവശ്യമായ മാറ്റം വരുത്താനുള്ള നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടത്തുന്നുണ്ട്. ഇലക്‌ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ സഹായം ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പു നല്‍കുന്നത്. നിരവധി അന്താരാഷ്ട്ര ഓട്ടോ മൊബൈല്‍ കമ്പനികളില്‍ നിന്നും ഇലകട്രിക് വാഹന നിര്‍മ്മാണത്തിനായുള്ള പ്രൊപ്പോസലുകള്‍ ലഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Related Articles

Back to top button