Latest

ഇന്ത്യയെ പ്രശംസിച്ച മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : ഇന്ത്യയെ പ്രശംസിച്ച ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ മൈത്രി നയത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ പ്രശംസിച്ച്‌ പീറ്റേഴ്‌സന്‍ രംഗത്ത് വന്നത്. ഇന്ത്യയുടെ ഉദാരതയെയും, അനുകമ്പയും ഓരോ ദിവസം കഴിയുമ്പോഴും വര്‍ദ്ധിച്ചുവരികയാണെന്നും പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ എന്നുമായിരുന്നു പീറ്റേഴ്‌സന്‍ പ്രശംസിച്ചത്.

ഇന്ത്യയോടുള്ള പീറ്റേഴ്‌സന്റെ സ്‌നേഹത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ കുടുംബമാണെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന്റെ പങ്ക് ഭംഗിയായി നിറവേറ്റേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധത്തിനായി ഇതിനോടകം തന്നെ നിരവധി രാജ്യങ്ങള്‍ക്കാണ് ഇന്ത്യ വാക്‌സിന്‍ നല്‍കിയത്. ഇതോടെലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് മോദി സര്‍ക്കാരിനെ പ്രശംസിച്ച്‌ രംഗത്ത് വരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റ് രാജ്യങ്ങളെയും ഒരു പോലെയാണ് ഇന്ത്യ പരിഗണിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

Related Articles

Back to top button