IndiaLatest

തേജസ് യുദ്ധ വിമാനം പറത്തി ബിജെപി എംപി തേജസ്വി

“Manju”

Image result for തേജസ് യുദ്ധ വിമാനം പറത്തി ബിജെപി എംപി തേജസ്വി

ശ്രീജ.എസ്

ബെംഗളൂരു : തേജസ് യുദ്ധ വിമാനം പറത്തി ബിജെപി എംപി തേജസ്വി സൂര്യ. ബെംഗളൂരുവില്‍ നടന്ന എയ്‌റോ ഇന്ത്യ എയര്‍ഷോയിലാണ് തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധ വിമാനം തേജസ്വി സൂര്യ പറത്തിയത്. ആര്‍മി ചീഫ് ബിബിന്‍ റാവത്തും ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും വിമാനത്തില്‍ പറന്നു.

എല്‍സിഎ തേജസ് വിമാനങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ മാതൃകയാണ് തേജസ്വി സൂര്യ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യയുടെ കുതിപ്പാണിതെന്നും തേജസ് വിമാനങ്ങള്‍ രാജ്യത്തിനുള്ള ബെംഗളൂരുവിന്റെ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. തേജസ് വിമാനത്തില്‍ പറക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ 83 തേജസ് എംകെ 1എ വിമാനങ്ങള്‍ക്കായി എച്ച്‌എഎല്ലുമായി 48000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ ഏറ്റവും ഉയര്‍ന്ന കരാറാണ് കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ടത്. 2024 മാര്‍ച്ചോടെ തേജസ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് നല്‍കാനാകുമെന്ന് എച്ച്‌എഎല്‍ സിഎംഡി ആര്‍ മാധവന്‍ പറഞ്ഞു.

Related Articles

Back to top button