IndiaLatest

രാജ്യസഭ ഉപതെരഞ്ഞെടുപ്പ്​ മാര്‍ച്ച്‌​ ഒന്നിന്​

“Manju”

Image result for രാജ്യസഭ ഉപതെരഞ്ഞെടുപ്പ്​ മാര്‍ച്ച്‌​ ഒന്നിന്​

ശ്രീജ.എസ്

ഗുജറാത്തില്‍ ഒഴിവ് വന്ന രണ്ട് രാജ്യസഭാ സീറ്റിലേക്കുളള ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച്‌ ഒന്നിന് നടക്കും. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, ബിജെപി നേതാവ് അഭയ് ഗണ്‍പത്രേയ ഭരദ്വാജ് എന്നിവരുടെ മരണം മൂലം ഒഴിവ് വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ നവംബര്‍ 25 2020നാണ് അന്തരിച്ചത്. അഭയ് ഗണ്‍പത്രേയ ഭരദ്വാജ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനും അന്തരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഇലക്ഷന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു.

Related Articles

Back to top button