IndiaLatest

പ്രധാനമന്ത്രി സ്വാനിധി വായ്പാ പദ്ധതിക്ക് ആവശ്യക്കാരേറുന്നു

“Manju”

Image result for പ്രധാനമന്ത്രി സ്വാനിധി വായ്പാ പദ്ധതിക്ക് ആവശ്യക്കാരേറുന്നു

ശ്രീജ.എസ്

പ്രധാനമന്ത്രി ആത്മ നിര്‍ഭര്‍ നിധി പദ്ധതിയ്ക്ക് കീഴിലാണ് വായ്പ അനുവദിക്കുക. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിനാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. കച്ചവടക്കാര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ 10,000 രൂപ പലിശ രഹിത വായ്പ നല്‍കുന്നതാണ് പദ്ധതി. അപേക്ഷിച്ചവരില്‍ ഇതില്‍ 18.4 ലക്ഷം പേര്‍ക്ക് വായ്പ അനുവദിക്കുകയും, 13.8 ലക്ഷം പേര്‍ക്ക് തുക നല്‍കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ അരക്കോടിയോളം വരുന്ന വഴിയോര കച്ചവടക്കാരെ മുന്നില്‍ കണ്ടാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയത്. കാലാവധിയ്ക്ക് ശേഷം തിരിച്ചടയ്ക്കേണ്ട പലിശയില്‍ ഏഴ് ശതമാനം സബ്സിഡിയും സര്‍ക്കാര്‍ നല്‍കുന്നു. ഇതിന് പുറമേ വായ്പ മുഴുവനായി തിരിച്ചടയ്ക്കുന്നവര്‍ക്ക് 1,200 രൂപയും തിരിച്ച്‌ നല്‍കും.

Related Articles

Back to top button