IndiaLatest

ദലിത് യുവാവിനെ ക്രൂരമായി ആക്രമിച്ചവര്‍ അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

തഞ്ചാവൂര്‍: പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ 24 കാരനായ ദലിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. തമിഴ്നാട് തഞ്ചാവൂരിലെ രാഹുലിനെയാണ് കൂടെ ജോലി ചെയ്യുന്നവര്‍ തല്ലിച്ചതച്ചത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു അറസ്റ്റ് രേഖപെടുത്തി. മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവാവിനെ കണ്ണ് കെട്ടിയ ശേഷം നിലത്ത് അടിച്ചിട്ട് ശരീരത്ത് കയറിയിരുന്ന് തല്ലിച്ചതയ്ക്കുന്നതായി വിഡിയോ ദൃശ്യങ്ങളില്‍ കാണാം. അക്രമികള്‍ക്കെതിരെ ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button