IndiaKeralaLatest

ചെന്നിത്തല, ദുബായ് വഴി ഡൽഹിയിൽ എത്തിയ ചിത്രം

“Manju”

മാന്നാർ: ചിത്രരചനയിൽ റെക്കോർഡുകൾ സ്ഥാപിച്ച് കൊണ്ട് ചെന്നിത്തല കാരാഴ്മ കൊച്ചു കളീക്കൽ (ശ്രീവിഹാറിൽ) ശശികുമാറിന്റെയും ബിന്ദുവിന്റെയും ഇളയ മകനായ ശരൺ ശശികുമാർ വരച്ച ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്റ്റെൻസിൽ ഛായാചിത്രം ദുബായിൽ നിന്നും ഡൽഹിയിലേക്ക് പറന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി സിഐഎസ്എഫ് യൂണിഫോം ധരിച്ച് അഭിവാദ്യം അര്‍പ്പിക്കുന്ന സ്റ്റെന്‍സില്‍ ഛായാ ചിത്രമാണ് 14 കാരനായ ശരണ്‍ ശശികുമാര്‍ എന്ന വിദ്യാര്‍ത്ഥി വരച്ചത്. ചിത്രത്തിന് 90 സെന്റിമീറ്റര്‍ നീളവും 60 സെന്റിമീറ്റര്‍ വീതിയുമുണ്ട്. ആറ് കളര്‍ ഷേഡുകള്‍ ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം വരയ്ക്കാന്‍ ആറുമണിക്കൂറാണ് എടുത്തത്.
ഹൃസ്വസന്ദർശനാർത്ഥം ദുബായിയിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വശമാണ് ശരണ്‍ ഈ ഛായാ ചിത്രം നരേന്ദ്ര മോദിക്കായി സമർപ്പിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പമെത്തി ശരണ്‍ ഛായാ ചിത്രം കൈമാറുന്നതിന്റെ ചിത്രം വി. മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.
ഇന്ത്യന്‍ ബുക്സ് ഓഫ് റെക്കോഡ്, ഏഷ്യന്‍ ബുക്സ് ഓഫ് റെക്കോഡ് എന്നീ നേട്ടങ്ങളും ശരണ്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാ ചിത്രം നിമിഷനേരം കൊണ്ട് വരച്ചതിനാണ് റെക്കോഡ്.

Related Articles

Back to top button