IndiaLatest

സച്ചിന്റെ ട്വീറ്റിന് 2.74 ലക്ഷം ലൈക്കുകള്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂദല്‍ഹി: ദൈവതുല്യനായ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കര്‍ഷകസമരത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച്‌ നടത്തിയ ട്വീറ്റിന് ലഭിച്ചത് റെക്കോഡ് ലൈക്ക്. 2.74 ലക്ഷം പേരാണ് സച്ചിന്റെ ഈ ട്വീറ്റിനെ ലൈക്ക് പിന്തുണച്ചത്.

പൊതുവേ നാണം കുണുങ്ങിയായ സച്ചിനെ ചൊടിപ്പിച്ചത് എങ്ങിനെ കര്‍ഷകസമരത്തെ പിന്തുണയ്ക്കണമെന്ന നിര്‍ദേശങ്ങള്‍ നല്‍കുന്ന സ്വീഡനിലെ പരിസ്ഥിതി വാദി ഗ്രറ്റ് തുന്‍ബര്‍ഗിന്‍റെ ട്വീറ്റാണ്. ആ ട്വീറ്റില്‍ അംബാനിയുടെയും അദാനിയുടെയും കമ്പനികള്‍ക്ക് മുമ്പിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പിലും ഇന്ത്യന്‍ എംബസികള്‍ക്ക് മുമ്പിലും സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ റിപ്പബ്ലിക് ദിനത്തിന് നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനും ആഹ്വാനം ചെയ്തിരുന്നു.

ഇതിനെതിരെയാണ് ‘ബാഹ്യശക്തികള്‍ ഇന്ത്യക്കാരുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടേണ്ടെന്ന’ ‘ട്വീറ്റുമായി സച്ചിന്‍ എത്തിയത്. ‘ഇന്ത്യയുടെ കാര്യത്തില്‍ എന്ത് നിലപാടെടുക്കാമെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഒന്നിച്ച്‌ നില്‍ക്കാം,’ സച്ചിന്റെ ട്വീറ്റ് പറയുന്നു. രാഷ്ട്രീയാടിസ്ഥാനത്തില്‍ സച്ചിന്റെ ട്വീറ്റിന് എതിര്‍ത്ത് ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. പക്ഷെ ആ ട്വീറ്റിനെ ലൈക്ക് ചെയ്തവര്‍ 2.74 ലക്ഷം പേരാണ്.സച്ചിന്റെ ഈ പോസ്റ്റിന് 63000 പേര്‍ കമന്‍റിട്ടപ്പോള്‍ 1.06 ലക്ഷം പേര്‍ റിട്വീറ്റ് ചെയ്തു. ആദ്യത്തെ ട്വീറ്റ് വിവാദമായതോടെ ഗ്രെറ്റ തുന്‍ബര്‍ഗ് ആ ട്വീറ്റ് പിന്‍വലിച്ചിരിക്കുകയാണ്. ഈ ട്വീറ്റിന് പിന്നില്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന സിഖുകാര്‍ക്കനുകൂലമായ ഒരു സംഘടനയ്ക്കും പങ്കുണ്ടെന്ന് ആരോപണമുണ്ട്.

Related Articles

Back to top button