IndiaLatest

സിവില്‍ സര്‍വീസ് പരീക്ഷ: അവസരം തിരികെ നല്‍കുമെന്ന് കേന്ദ്രം

“Manju”

സിന്ധുമോൾ. ആർ

ന്യുഡല്‍ഹി: 2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അവസാന ചാന്‍സിലുള്ളവര്‍ക്ക് കോവിഡിനെ തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു അവസരം കൂടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിവില്‍ സര്‍വീസ് ഉദേ്യാഗാര്‍ത്ഥിയായ രചന സിംഗ് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 2020 ഒക്‌ടോബറില്‍ നടന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ കോവിഡ് ബാധിച്ചതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും അവസാന ചാന്‍സ് ആയതിനാല്‍ ഒരു ചാന്‍സ് കൂടി അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

അവസാന ചാന്‍സില്‍ പരീക്ഷയെഴുതുന്നവര്‍ക്ക് കോവിഡിനെ തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ചാന്‍സ് കൂടി നല്‍കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി സെപ്തംബറില്‍ കേന്ദ്രത്തോടും യുപിഎസ്.സിയോടും നിര്‍ദേശിച്ചിരുന്നു.

Related Articles

Back to top button