InternationalLatest

ഫുട്ബോള്‍ ഇതിഹാസതാരങ്ങള്‍ക്ക് ജന്മദിനം

“Manju”

സിന്ധുമോൾ. ആർ

ലണ്ടന്‍: ഫുട്ബോള്‍ ഇതിഹാസങ്ങള്‍ക്ക് ജന്മദിനാശംസകള്‍. ക്രിസ്റ്റ്യാനോയ്ക്കും നെയ്​മറിനും ആശംസ നേര്‍ന്ന്​ ലോകം.ക്രിസ്​റ്റ്യാനോ ​36​ ന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ 29 പൂര്‍ത്തിയാക്കിയാണ്​ പി.എസ്​.ജിയുടെ ബ്രസീലിയന്‍ താരം നെയ്​മര്‍ ജന്മദിനം ആഘോഷിക്കുന്നത്​. ഇരുവര്‍ക്കും അനുമോദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍ സജീവമാണ്​. പോര്‍ച്ചുഗലിലെ ഫംകലില്‍ 1985 ഫെബ്രുവരി അഞ്ചിന്​ ജനിച്ച ക്രിസ്​റ്റ്യാനോ റൊണാള്‍ഡോ ഇതിനകം യൂറോപിലെ മുന്‍നിര ക്ലബുകളിലും ദേശീയ ജഴ്​സിയിലും റെക്കോഡുകളുടെ പെരുക്കം തീര്‍ത്താണ്​ വെറ്ററന്‍ പ്രായത്തിലും ജ്വലിച്ചുനില്‍ക്കുന്നത്​. മാഞ്ചസ്​റ്റര്‍ യുനൈറ്റഡിലും റയല്‍ മഡ്രിഡിലും ഒടുവില്‍ യുവന്‍റസിലും റോണോ ജയിച്ച പതക്കങ്ങള്‍ സമാനതകളില്ലാത്തത്​. 2016ല്‍ പോര്‍ച്ചുഗല്‍ യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്​ നേടിയപ്പോഴും രാജപട്ടമേറിയത് റൊണാള്‍ഡോ തന്നെ. സ്​പോര്‍ട്ടിങ്​ ലിസ്​ബണില്‍ പ്രഫഷനല്‍ ഫുട്​ബാള്‍ തുടങ്ങിയ താരം 2003ലാണ്​ പ്രിമിയല്‍ ലീഗ്​ വമ്പന്മാരായ മാഞ്ചസ്​റ്റര്‍ യുനൈറ്റഡിലെത്തുന്നത്​. ടീമിനൊപ്പം ബൂട്ടുകെട്ടിയ തുടര്‍ച്ചയായ മൂന്നു സീസണുകളില്‍ യുനൈറ്റഡ്​ ലീഗ്​ കിരീടം നേടി​. ചാമ്പ്യന്‍സ്​ ലീഗ്​, ഫിഫ ക്ലബ്​ ലോകകപ്പ്​ തുടങ്ങി കിരീടങ്ങള്‍ വേറെ.

Related Articles

Back to top button