IndiaKeralaLatest

നാന പടോലെ കോ​ണ്‍ഗ്രസ്​ അധ്യക്ഷനാവും

“Manju”

മുംബൈ: മഹാരാഷ്​ട്ര നിയമസഭ സ്​പീക്കര്‍ പദവിയില്‍ നിന്ന്​ രാജിവെച്ച നാനാ പടോലെ മഹാരാഷ്​ട്ര പ്രദേശ്​ കോണ്‍ഗ്രസ് കമ്മിറ്റി(എം.പി.സി.സി)​ അധ്യക്ഷനാവും. വെള്ളിയാഴ്​ചയാണ്​ ഇതു സംബന്ധിച്ച്‌​ പ്രഖ്യാപനം വന്നത്​.
പുതിയ കമ്മിറ്റിയില്‍ ആറ്​ വര്‍ക്കിങ്​ പ്രസിഡന്‍റുമാരുണ്ടാകും. മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ സുശീല്‍ കുമാര്‍ ഷിന്‍ഡെയു​ടെ മകള്‍ പ്രണിതി ഷിന്‍ഡെ ആണ്​ ഒരു വര്‍ക്കിങ്​ പ്രസിഡന്‍റ്​.
വ്യാഴാഴ്​ചയാണ്​ നാനാ പടോലെ ഡെപ്യൂട്ടി സ്​പീക്കര്‍ നര്‍ഹരി ഷിര്‍വാളിന്​ രാജിക്കത്ത്​ കൈമാറിയത്​.
ഭാന്ദര ജില്ലയിലെ സകോലിയില്‍ നിന്നുളള എം.എല്‍.എയാണ്​ നാനാ പടോലെ. റവന്യൂ മന്ത്രിയായ ബാലസാഹേബ് തൊറാത്തിനെ മാറ്റിയാണ്​ പടോലെയെ സംസ്ഥാന അധ്യക്ഷനാക്കുന്നത്​. മഹാരാഷ്ട്രയില്‍ ശിവസേനയുമായും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും (എന്‍.സി.പി) അധികാരം പങ്കിടുകയാണ്​ കോണ്‍ഗ്രസ്.
വിദര്‍ഭയില്‍ നിന്നുള്ള കര്‍ഷക നേതാവ്​ കൂടിയായിരുന്നു നാനാ പടോലെ. 2014 ല്‍ ബി.ജെ.പി എം.പിയായിരുന്ന ഇദ്ദേഹം മോദി സര്‍ക്കാറിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങളെ തുടര്‍ന്ന് രാജിവെച്ച്‌ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.

Related Articles

Back to top button