Latest

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില മുകളിലേക്ക്

“Manju”

ലണ്ടന്‍: കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ അധിക സെസിന് പിന്നാലെ രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍വിലയിലും വര്‍ദ്ധനവിന് സാധ്യത വര്‍ദ്ധിച്ചതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വർദ്ധനയ്ക്ക് സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്നതാണ് വില ഉയരാന്‍ സാധ്യത വര്‍ധിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നിരിക്കുമ്പോഴും വലിയ രീതിയില്‍ ഇന്ത്യയില്‍ എണ്ണകമ്പനികള്‍ വില ഉയര്‍ത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ രാജ്യത്തെ എണ്ണവില റെക്കോര്‍ഡുകള്‍ ദേഭിച്ച്‌ മുന്നേറുമെന്നാണ് സൂചന. കോവിഡ് വാക്‌സിന്റെ വരവും സമ്പദ്‌വ്യവസ്ഥകള്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതുമാണ് ആഗോളതലത്തില്‍ എണ്ണവിലയെ സ്വാധീനിക്കുന്നത്. തുടര്‍ച്ചയായ ആറ് ദിവസവും ആഗോളവിപണിയില്‍ എണ്ണ വില ഉയര്‍ന്നിരുന്നു. 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വില. വെസ്റ്റ് ടെക്‌സാസ് ഇന്‍ര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും വര്‍ധിക്കുകയാണ്. 2018ന് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് ഡബ്യൂ.ടി.ഐ ക്രൂഡിന്റെ വില

Related Articles

Back to top button