International

കശ്മീർ ഐക്യദാർഢ്യ റാലിക്ക് നേരേ ബോംബാക്രമണം

“Manju”

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ഭീകരാക്രമണം. ഇരട്ട സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റ, സിബി നഗരങ്ങളിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്.

മണിക്കൂറിന്റെ വ്യാത്യാസത്തിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. സിബിയിലായിരുന്നു ആദ്യ സ്‌ഫോടനം. പിന്നീട് ഒരു മണിക്കൂറിനുള്ളിൽ ക്വറ്റയിലെ സർക്കാർ ഓഫീസിന് സമീപം രണ്ടാമത്തെ സ്‌ഫോടനവും ഉണ്ടായി. പാക് തീവ്രവാദികൾ കശ്മീർ് ഐക്യദാർഢ്യ ദിനത്തോട് അനുബന്ധിച്ച് ക്വറ്റയിൽ സംഘടിപ്പിച്ച റാലിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിബിയിൽ ഉണ്ടായ ആക്രമണത്തിൽ 24 പേർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ ബലൂചിസ്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ബലൂച് പോരാളികളാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം. നേരത്തെ സിബിയിൽ നടന്ന റാലിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.

Related Articles

Back to top button