IndiaKeralaLatest

ബംഗാളില്‍‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചെന്ന് ബിജെപി

“Manju”

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ രഥയാത്ര നാളെ തുടങ്ങാനിരിക്കെ, യാത്രയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്ത് എത്തി.  അനുമതി നിഷേധിച്ചിട്ടില്ലെന്നും തെറ്റിദ്ധാരണ പടര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണം ബിജെപി തെളിയിക്കണമെന്ന് തൃണമൂല്‍ വെല്ലുവിളിച്ചു.
സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ബിജെപി നീക്കമാണിത്. ചീഫ് സെക്രട്ടറിയില്‍ നിന്നാണ് യാത്ര നടത്താനുള്ള അനുമതി തേടിയത്. വിഷയം പരിശോധിക്കാന്‍ പ്രാദേശിക ഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റിലൂടെ വ്യക്തമാക്കി.
ശനിയാഴ്ചയാണ് രഥയാത്ര ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഫ്‌ളാഗ് ഓഫ് ചെയ്യുക. ഇതേ സ്ഥലത്ത് അന്നേ ദിവസം തന്നെ തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദ്വിദിന ജനസമര്‍ഥന്‍ യാത്രയും മോട്ടോര്‍സൈക്കിള്‍ റാലിയും നടക്കുമെന്നാണ് അറിയുന്നത്.

Related Articles

Back to top button