IndiaKeralaLatest

ആദിത്തിന്റെ ‘ചേസെ’ നാട്ടിലെ ഹീറോ

“Manju”

പാലക്കാട് : പെരിങ്ങോട്ടുകുറുശ്ശി : സ്കൂട്ടര്‍ ഓടിക്കാനുള്ള ഒമ്പതാം ക്ലാസുകാര​ന്റെ അതിയായ മോഹത്തിനൊടുവില്‍ പിറവിയെടുത്തത്​ വാഹന കമ്പനികള്‍ക്ക്പോലും കേട്ടുകേള്‍വിയില്ലാത്ത പുതിയ ഒരിനം. പെരിങ്ങോട്ടുകുറുശ്ശി ചൂലന്നൂര്‍ സ്വദേശിയായ ആദിത്താണ്​ സ്കൂട്ടര്‍ ഓടിക്കാന്‍ പ്രായം തടസ്സമായപ്പോള്‍ നാട്ടിലെ താരമായ ചേസെക്ക്​ ജന്മം നല്‍കിയത്​.

കാഴ്​ചക്ക്​ സ്കൂട്ടറാണെങ്കിലും നിരവധി പ്രത്യേകതകളുണ്ടിതിന്. പെട്രോള്‍ വേണ്ട, രജിസ്ട്രേഷന്‍ വേണ്ട, ഇന്‍ഷുറന്‍സ് അടക്കേണ്ട. ചേതക് സ്കൂട്ടറി​ന്റെ ചുരുക്കപ്പേര്​ നല്‍കിയതും ആദിത്താണ്​.

ചേസെ ഒറ്റനോട്ടത്തില്‍ സ്കൂട്ടറാണെന്നേ തോന്നൂ. പിന്‍വശം കണ്ടാലേ ധാരണ തിരുത്താനാകൂ. നാട്ടുകാര്‍ക്ക് മാത്രമല്ല, ചെറിയ ചെക്കന്‍ ചെത്തിപ്പൊളിച്ച്‌ വരുന്നത് കണ്ട് പൊലീസുകര്‍ക്ക് വരെ അമളി പറ്റിയിട്ടുണ്ട്. കൈ കാണിച്ചു നിര്‍ത്തി പരിശോധിക്കുമ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്​.

സൈക്കിള്‍ നിര്‍മിക്കാന്‍ 7,000 രൂപ ചെലവായെന്ന് ആദിത് പറഞ്ഞു. ചേസെയില്‍ സംസ്ഥാനം ചുറ്റണമെന്ന തീരുമാനത്തിലാണ് ചൂലന്നൂര്‍ മുരളികയില്‍ മുരളീധര​ന്റെയും കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സനായ സുചിതയുടെയും മകനായ ആദിത്. മായന്നൂര്‍ ജവഹര്‍ നവോദയ സ്കൂള്‍ വിദ്യാര്‍ഥിയാണ്​.

Related Articles

Back to top button