KeralaLatest

ആചാരം ലംഘിച്ചാല്‍ 2 വര്‍ഷം തടവ്; യുഡിഎഫ്

“Manju”

Image result for ശബരിമലയില്‍ ആചാരം ലംഘിച്ചാല്‍ 2 വര്‍ഷം തടവ്; യുഡിഎഫ്

ശ്രീജ.എസ്

ശബരിമലയില്‍ ആചാരലംഘകര്‍ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വ്യവസ്ഥചെയ്യുന്ന കരടു നിയമവുമായി യു.ഡി.എഫ്. ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കും. അധികാരത്തിലെത്തിയാല്‍ ഈ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച്‌ എല്‍ഡിഎഫിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കാനാണ് യു.ഡി.എഫ് ശ്രമം.

ശബരിമലയില്‍ ഊന്നി പ്രചാരണം മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് യുഡിഎഫ് തീരുമാനം. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനെ യുഡിഎഫ് വെല്ലുവിളിച്ചു. അധികാരത്തിലെത്തിയാല്‍ യുഡിഎഫ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് പുറത്തുവിടാന്‍ മന്ത്രി എ.കെ. ബാലനും വെല്ലുവിളിച്ചു. ഇതിന്റ പിന്നാലെയാണ് നിയമത്തിന്റെ കരട് തന്നെ പുറത്തുവിട്ടുള്ള യുഡിഎഫിന്റെ നിര്‍ണായക നീക്കം.

മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസിഫലിയാണ് കരട് തയ്യാറാക്കിയത്. ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയാണെന്നും കരടില്‍ വ്യക്തമാക്കുന്നു.

ശബരിമലയിലെ നിലപാടുകള്‍ പൊള്ളത്തരമല്ലെന്ന് കൂടി സ്ഥാപിക്കുകയാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം. സമരമുഖത്ത് ബിജെപി നേടിയ മേല്‍ക്കൈ മറികടക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

Related Articles

Back to top button