KeralaLatest

ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ട് വര്‍ഷം വരെ തടവ്

“Manju”

കോട്ടയം: അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചു യു.ഡി.എഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ നിയമത്തിന്റെ കരടും യു ഡി എഫ് പുറത്തുവിട്ടു. ശബരിമലയില്‍ ആചാരം ലംഘിച്ച്‌ കടന്നാല്‍ രണ്ട് വര്‍ഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരട് പറയുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയാണ് കരട് പുറത്തുവിട്ടത്. മുന്‍ ഡിജിപി ടി ആസിഫ് അലിയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നിയമം ഉറപ്പായും നടപ്പാക്കുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ട് വര്‍ഷംവരെ തടവ് ശിക്ഷ കരട് നിയമനത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ആചാര കാര്യത്തില്‍ പരമാധികാരം തന്ത്രിക്കാണെന്ന് കരട് നിയമത്തില്‍ പറയുന്നു. കരട് രേഖ നിയമമന്ത്രി എകെ ബാലന് കൈമാറുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു.

Related Articles

Back to top button