KeralaKollamLatest

ഒരു മാസത്തിനിടെ ഗതാഗത നിയമ ലംഘനത്തിന് പതിനായിരത്തില്‍ പരം കേസുകള്‍

“Manju”

കൊല്ലം; ഗതാഗത നിയമ ലംഘനത്തിന് ഒരു മാസത്തിനിടെ കൊല്ലം മേഖലയില്‍ രജിസ്റ്റര്‍ ചെയ്തത് 13625 കേസുകള്‍ ആണ്. ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചതു മുതല്‍ സിഗ്നല്‍ ലംഘനവും അമിത വേഗവും ഉള്‍പ്പെടെയുള്ള കേസുകളാണിത്. എന്നാല്‍ അതേസമയം, നിയമനടപടികള്‍ ശക്തമാക്കിയതോടെ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം ഏറെ കുറഞ്ഞതായാണു പോലീസ് അറിയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞതായും വിലയിരുത്തുന്നു. എന്നാല്‍ അതേസമയം, പിന്‍സീറ്റ് യാത്രക്കാരില്‍ ചിലര്‍ക്ക് ഇപ്പോഴും ഹെല്‍മറ്റ് വയ്ക്കാന്‍ മടിയാണെന്നും പൊലീസ് പറയുകയുണ്ടായി. എന്നാല്‍, കൊല്ലം ബൈപാസിലെ അമിതവേഗവും അപകടങ്ങളും പൂര്‍ണവരുതിയിലാക്കാന്‍ ഇനിയും പൊലീസിനു കഴിഞ്ഞിട്ടില്ല. അമിത വേഗവും അശ്രദ്ധയും തന്നെയാണ് അപകടങ്ങള്‍ക്കു വഴി വയ്ക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. രാവിലെ സമയങ്ങളില്‍ വില്‍പനയ്ക്കായി മത്സ്യവുമായി പാഞ്ഞു പോകുന്ന ബൈക്കുകള്‍ മറ്റു വാഹനങ്ങളുമായി ഇടിച്ച്‌ അപകടമുണ്ടാകുന്നതാണു മറ്റൊരു പ്രധാന പ്രശ്നം എന്നത്.

ബൈക്കില്‍ കയറ്റാവുന്നതിലും അധികം ലോഡ് കയറ്റി പാഞ്ഞു പോകുന്നതിനിടെയാണ് അപകടങ്ങളില്‍ ഏറെയും ഉണ്ടാക്കുന്നത്. ഇതിനൊപ്പം മത്സ്യം നിറച്ച ട്രേകളില്‍ നിന്നുള്ള വെള്ളം പുറത്തേക്കു പോകാനുള്ള പൈപ്പുകളും കെണിയാകുന്നുണ്ട്. മലിന ജലം ശരീരത്തിലും വസ്ത്രങ്ങളിലും തെറിക്കാതിരിക്കാനായി വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുന്നവരും ഏറെയാണ്. അമിത ലോഡുമായി പായുന്ന ബൈക്കുകളെ നിയന്ത്രിക്കാന്‍ പൊലീസ് ഇടപടണമെന്ന ആവശ്യവും ശക്തമാണ്.

Related Articles

Back to top button