IndiaKeralaLatest

ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

“Manju”

പാലക്കാട്: മകനെ അമ്മ കഴുത്തറുത്ത് കൊന്നു. ആമില്‍ എന്ന ആറുവയസുകാരനെയാണ് അമ്മ ഷാഹിദ ശുചിമുറിയില്‍വച്ച്‌ കൊലപ്പെടുത്തിയത്. പാലക്കാട് നഗരത്തിനടുത്ത് പൂളക്കാട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

അയല്‍വാസിയില്‍ നിന്ന് നമ്ബര്‍ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതക വിവരം ജനമൈത്രി പൊലീസിനെ അറിയിച്ചത്. ഇവരെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെത്തിയ ശേഷമാണ് ഷാഹിദയുടെ ഭര്‍ത്താവ് സുലൈമാന്‍ പോലും വിവരമറിയുന്നത്.

ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പൊലീസിനെ അറിയിച്ചതെന്നാണ് സൂചന. ഷാഹിദസുലൈമാന്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. യുവതി മൂന്ന് മാസം ഗര്‍ഭിണിയാണ്

Related Articles

Back to top button