KeralaLatest

ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് കെ സുരേന്ദ്രന്‍

“Manju”

Image result for ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് കെ സുരേന്ദ്രന്‍

ശ്രീജ.എസ്

കോഴിക്കോട്: കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് ബിജെപി സംസ്ഥാന അ​ധ്യ​ക്ഷ​ന്‍ കെ സുരേന്ദ്രന്‍. ലവ് ജിഹാദ് തടയാന്‍ ശക്തമായ നിയമം വേണമെന്നും കോണ്‍ഗ്രസിനോ സിപിഎമ്മിനോ അതിനുള്ള ധൈര്യമുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. വിശ്വാസികളുടെ കാര്യത്തില്‍ പരസ്യപ്രസ്താവനകള്‍ ഇറക്കിയതു കൊണ്ട് കാര്യമില്ല. ശക്തമായ നടപടിയാണ് ആവശ്യംഅദ്ദേഹം ആവശ്യപ്പെട്ടു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ കാ​ല​ത്ത് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ മാ​ള​ത്തി​ലൊ​ളി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്റെ ഒ​രു നേ​താ​വും സ​മ​ര​ത്തി​ല്‍ ജ​ന​ങ്ങ​ളോ​ടൊ​പ്പം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല കാ​ല​ത്ത് വി​ശ്വാ​സി​ക​ള്‍​ക്കെ​തി​രേ എ​ടു​ത്ത എ​ല്ലാ കേ​സു​ക​ളും പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ദേവസ്വം വരുമാനം സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് കേരളത്തിലെ ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കാന്‍ തയ്യാറാണോ എന്ന് കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും ചോദിക്കുന്നു.

 

Related Articles

Back to top button