KeralaLatestThiruvananthapuram

വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി

“Manju”

തിരുവനന്തപുരം: വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. അറുപത്തഞ്ചുകാരനായ ശിവമണി എന്നയാളുടെ മൃതദേഹമാണ് തിരുവനന്തപുരം പാങ്ങോടിന് സമീപത്തെ പഴയ കമ്യൂണിറ്റിഹാളിനുളളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തുനിന്ന് വിഷക്കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളും മറ്റും കണ്ടെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Related Articles

Back to top button