IndiaLatest

ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ട് ;പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി :ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് വെള്ളപ്പൊക്കം സംബന്ധിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനോട് ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി, സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവന്‍ പ്രാര്‍ഥനയിലാണെന്നും അറിയിച്ചു.

അസം, ബംഗാള്‍ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. കരസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തെത്തി. വ്യോമസേനയുടെ എഎന്‍32, സി130 വിമാനങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഡെറാഡൂണ്‍ വിമാനത്താവളം കേന്ദ്രീകരിച്ചാവും പ്രവര്‍ത്തനം.

അതെ സമയം ‌ദുരന്തം നേരിടുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് അമിത് ഷാ മുഖ്യമന്ത്രിയെ അറിയിച്ചു. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദുരന്തനിവാരണ സേനയെ കൂടാതെ നാലു സംഘത്തെക്കൂടി (200 പേര്‍) ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലേക്ക് അയച്ചതായി അമിത് ഷാ ട്വിറ്ററില്‍ അറിയിച്ചു. നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 100 മുതല്‍ 150 പേര്‍ വരെ മരിച്ചിരിക്കാമെന്ന് ചീഫ് സെക്രട്ടറി ഒ.എം.പ്രകാശ് അറിയിച്ചതായി പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Back to top button