KeralaLatest

ഹിമാലയൻ മഞ്ഞുമലകൾ ഇരട്ടി വേഗത്തിൽ ഉരുകുന്നു

“Manju”

ഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാലയൻ മഞ്ഞുമലകൾ സമീപകാലത്ത് ഇരട്ടി വേഗത്തിൽ ഉരുകുകയാണെന്ന് പഠനറിപ്പോർട്ട്. 40 വർഷത്തെ ഉപഗ്രഹനിരീക്ഷണത്തിലൂടെ ഇന്ത്യ, നേപ്പാൾ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2019-ൽ ‘ജേണൽ സയൻസ് അഡ്വാൻസസ്’ എന്ന ശാസ്ത്രപ്രസിദ്ധീകരണത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

21-ാം നൂറ്റാണ്ടിന്റെ തുടക്കംമുതൽ ഹിമാലയൻ മഞ്ഞുമലകൾ ഉരുകുന്നതിന്റെ വേഗം കൂടിയിട്ടുണ്ട്. 1975മുതൽ 2000വരെ മഞ്ഞുമലകൾ ഉരുകാനെടുത്ത സമയത്തെക്കാൾ ഇരട്ടിവേഗത്തിലാണ് 2000-നുശേഷം ഉരുകുന്നത്.

രൂപപ്പെടുന്ന മഞ്ഞുകട്ടയുടെ പകുതിയോളം ഭാഗം ഉരുകുന്നു. 1975മുതൽ 2000വരെയുള്ള വർഷങ്ങളിൽ മേഖലയിലുടനീളം മഞ്ഞുമലകളിൽനിന്ന് പ്രതിവർഷം 0.25 മീറ്റർ ഐസ് വീതം നഷ്ടപ്പെടുന്നുണ്ട് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button