IndiaLatest

മഞ്ഞുമല വീണു ഡാം തകര്‍ന്നു

“Manju”

Image result for ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ തപോവന്‍ വിഷ്ണുഗഢ്​ ജലവൈദ്യുത നിലയത്തിന്റെ ഭാഗമായ ഡാം പൂര്‍ണമായും ഒലിച്ചുപോയതായി ഇന്ത്യന്‍ വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.

ശ്രീജ.എസ്

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ തപോവന്‍ വിഷ്ണുഗഢ്​ ജലവൈദ്യുത നിലയത്തിന്റെ ഭാഗമായ ഡാം പൂര്‍ണമായും ഒലിച്ചുപോയതായി ഇന്ത്യന്‍ വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.

ധൗലിഗംഗ, റിഷിഗംഗ നദികളുടെ സംഗമസ്ഥാനത്താണ്​ ഡാം സ്ഥിതി ചെയ്യുന്നത് .ഇത്​ പൂര്‍ണമായും നശിച്ചതായി രഹസ്യാന്വേഷണ വിമാനങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ വ്യക്​തമാക്കുന്നു​. മലാരി താഴ്‌വരയുടെ പ്രവേശന കവാടത്തിലും തപോവന് സമീപവുമുള്ള രണ്ട് പാലങ്ങളും പ്രളയത്തില്‍ ഒഴുകിപ്പോയി. താഴ്‌വരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തൊഴിലാളികളുടെ കുടിലുകളും തകര്‍ന്നിട്ടുള്ളതായാണ് വിവരം .

എന്‍.‌ടി.‌പി.‌സി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള തപോവന്‍ വിഷ്​ണുഗഢ്​ ജലവൈദ്യുത പദ്ധതി ഏകദേശം 3,000 കോടി രൂപ ചെലവിലാണ്​ നിര്‍മിച്ചത് . ജലവൈദ്യുത പ്ലാന്റിന്റെ ഒരു ഭാഗം ഹിമപാതത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി എന്‍.‌ടി.‌പി.‌സി വ്യക്തമാക്കി . രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും നാവികസേനയും വ്യോമസേനയും സംയുക്തമായി രംഗത്തുണ്ട്​.

Related Articles

Back to top button