IndiaKeralaLatest

കല്യാണപ്പെണ്ണിനെ ഫോകസ് ചെയ്ത് ഫോട്ടോഗ്രാഫര്‍, ക്ഷമ നശിച്ച് വരന്‍

“Manju”

ന്യൂഡല്‍ഹി: വിവാഹത്തിന്റെ ചടങ്ങില്‍ കല്യാണപ്പെണ്ണിനെ മാത്രം ഫോകസ് ചെയ്ത് ഫോടോ എടുത്തപ്പോള്‍ ക്ഷമ നശിച്ച വരന്‍ ഫോടോഗ്രാഫറെ അടിച്ചു. ഇതുകണ്ട് ചിരി സഹിക്കാനാവാതെ വയറുകുത്തി പിടിച്ച്‌ ഇരുന്ന് നിലത്തുതല്ലി പൊട്ടിചിരിച്ചു മറിയുന്ന വധുവിന്റെ വീഡിയോ വൈറലാകുന്നു.

രേണുക മോഹന്‍ എന്ന ട്വിറ്റര്‍ പേജില്‍ നിന്നാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ആദ്യം വരന്റെ ഫോടോ എടുത്ത ഫോടോഗ്രാഫര്‍ പിന്നീട് വധുവിലേക്ക് മാത്രം ഫോകസ് ചെയ്തു. ഇതിനിടെയാണ് വരന്‍ ഫോടാഗ്രാഫറെ പിടിച്ച്‌ അടിക്കുന്നത്.

ഇത് കണ്ട വധു പൊട്ടി ചിരക്കുകയും പിന്നീട് നിലത്തിരുന്നുമെല്ലാം ചിരി നിര്‍ത്താന്‍ കഷ്ടപ്പെടുന്നതാണ് വീഡിയോയില്‍. അടികൊണ്ട ഫോടോഗ്രാഫര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം ഒരു പക്ഷം വധുവിന്റെ ചിരിയെ പ്രംശസിക്കുമ്ബോള്‍, മറ്റ് ചിലര്‍ വരനെ വിമര്‍ശിച്ചും വീഡിയോയ്ക്ക് താഴെ രംഗത്തെത്തി. സംശയരോഗിയായ ഇയാള്‍ ഒരിക്കല്‍ ഭാര്യയേയും അടിക്കുമെന്ന് ചിലര്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button