IndiaKeralaLatest

കൊവിഡിനെ തുരത്താന്‍ സ്വര്‍ണമാസ്‌ക്ക്

“Manju”

പു​നെ: കോ​വി​ഡ് വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മാ​സ്കി​ൽ ആ​ഡം​ബ​രം ഒ​ട്ടും കു​റ​യ്ക്കാ​തെ നോ​ക്കു​ക​യാ​ണ് പൂ​നെ സ്വ​ദേ​ശി​യാ​യ ശ​ങ്ക​ർ കു​ര​ഡെ. 2.89 ല​ക്ഷം വി​ല വ​രു​ന്ന സ്വ​ർ​ണ മാ​സ്ക് ആ​ണ് ശ​ങ്ക​ർ ധ​രി​ക്കു​ന്ന​ത്. “ഇ​ത് ചെ​റി​യ സു​ഷി​ര​ങ്ങ​ളു​ള്ള വ​ള​രെ ക​നം​കു​റ​ഞ്ഞ മാ​സ്കാ​ണ്. അ​തി​നാ​ൽ ശ്വാ​സ​മെ​ടു​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടി​ല്ല. ഈ ​മാ​സ്ക് ധ​രി​ച്ച​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മു​ണ്ടാ​കു​മോ എ​ന്ന് ഉ​റ​പ്പി​ല്ല.’- അ​ദ്ദേ​ഹം പ​റ​യു​ന്നു.ഒ​രാ​ൾ വെ​ള്ളി മാ​സ്ക് ധ​രി​ച്ച് നി​ൽ​ക്കു​ന്ന ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്വ​ർ​ണ​ത്തി​ൽ തീ​ർ​ത്ത മാ​സ്ക് സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന് ശ​ങ്ക​റി​ന് മോ​ഹ​മു​ദി​ച്ച​ത്. സ്വ​ർ​ണ​പ​ണി​ക്കാ​ര​നോ​ടു സം​സാ​രി​ക്കു​ക​യും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ഞ്ച​ര പൗ​ണ്ട് വ​രു​ന്ന സ്വ​ർ​ണ മാ​സ്ക് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു​വെ​ന്നും ശ​ങ്ക​ർ പ​റ​ഞ്ഞു.

കു​ടും​ബാം​ഗ​ങ്ങ​ളും സ്വ​ർ​ണം ഇ​ഷ്ട​മു​ള്ള​വ​രാ​ണ്. അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​വ​ർ​ക്കും സ്വ​ർ​ണ മാ​സ്ക് നി​ർ​മി​ച്ച് ന​ല്കും. ഇ​ത് ധ​രി​ച്ച​ത് കൊ​ണ്ട് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നൊ​ന്നും അ​റി​യി​ല്ല. പ​ക്ഷേ സ​ർ​ക്കാ​രിന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ സ​ഹാ​യി​ക്കും.’-​ശ​ങ്ക​ർ പ​റ​യു​ന്നു.

Related Articles

Back to top button