IndiaKeralaLatest

കേരളത്തിലെ വാഹനപെരുപ്പം വികസിത രാജ്യങ്ങള്‍ക്കൊപ്പം

“Manju”

തിരുവനന്തപുരംപത്തു വര്‍ഷത്തിനിടെ കേരളത്തിലെ വാഹനപെരുപ്പം കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍. വാഹനങ്ങളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും അതേസമയം അപകട നിരക്ക് വളരെയധികം കുറഞ്ഞെന്നാണ് റിപോര്‍ടുകള്‍.

ക്രൈം റെകോഡ്‌സ് ബ്യൂറോയുടെയും സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെയും കണക്കുകള്‍ പ്രകാരമാണ് ഈ റിപോര്‍ട്ടുകള്‍. 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി കൂടി. എന്നാല്‍ അപകടനിരക്ക് കുത്തനെ കുറയുകയും ചെയ്തു. മികച്ച റോഡുകളും ഡ്രൈവിംഗ് അവബോധവും പൊലീസിന്റെയും ഗതാഗത വകുപ്പിന്റെയും കര്‍ശന ഇടപെടലുകളുമാണ് അപകടങ്ങള്‍ കുറയാന്‍ കാരണം.

കേരളത്തിലെ വാഹനങ്ങളുടെ എണ്ണം 1,41,84,184 ആണ്. സംസ്ഥാനത്ത് 1,000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്ന സ്ഥിതിയാണ്. ലോക വികസന സൂചകങ്ങള്‍ അനുസരിച്ച്‌ ഇന്ത്യയില്‍ 1,000 ആളുകള്‍ക്ക് 18 വാഹനങ്ങള്‍ എന്നാണ് കണക്ക്. എന്നാല്‍ ചൈനയില്‍ ഇത് 47-ഉം അമേരിക്കയില്‍ 507-ഉം ആണ്. അതായത് കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ചൈനയേക്കാള്‍ ഒരുപാട് മുന്നിലും വികസിതരാജ്യങ്ങള്‍ക്ക് തുല്യവുമാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം 2010-നെ അപേക്ഷിച്ച്‌ 2020-ല്‍ വാഹനാപകടം നാലില്‍ ഒന്നായി ചുരുങ്ങി. സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളില്‍ 41 ശതമാനം ഇരുചക്ര വാഹനങ്ങളും 27 ശതമാനം കാറുകളുമാണെന്നുമാണ് കണക്കുകള്‍.

കോവിഡ് കാലത്ത് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറവായതിനാല്‍ അത് ഒഴിവാക്കിയുള്ള കണക്കുകളാണിത്.

Related Articles

Back to top button