ArticleHealth

കുട്ടികൾക്കും ആകാം ഭക്ഷണ നിയന്ത്രണം

“Manju”

ഭക്ഷണം നിയന്ത്രിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഏറെ നല്ലതാണ് അതുകൊണ്ടു തന്നെയാണ് ഒരു പ്രായം കഴിഞ്ഞാല്‍ ആളുകള്‍ ഭക്ഷണത്തിന്റെ അളവു കുറയ്ക്കുന്നതും. എന്നാല്‍ ഇത് പ്രായമായവരില്‍ മാത്രമല്ല കുട്ടികളിലും ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളെ എപ്പോഴും നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് മാതാപിതാക്കളുടെ ഒരു രീതിയാണ്. എന്നാല്‍ ഇത് തികച്ചും തെറ്റാണ്. രാവിലെ, ഉച്ചയ്ക്ക്, രാത്രി ,വൈകിട്ട് തുടങ്ങി പ്രധാനമായും മൂന്നുനേരമുള്ള ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. അല്ലാതെ എല്ലാ സമയങ്ങളിലും കുട്ടികള്‍ക്ക് ചെറിയ സ്‌നാക്‌സുകളും മറ്റ് മധുര പലഹാരങ്ങളും നല്‍കുന്നത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിക്കുന്നു.

അധിക വീടുകളിലും കുട്ടികള്‍ക്ക് പ്രധാന ഭക്ഷണത്തിനു പകരം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും, ബേക്കറിയില്‍ നിന്ന് ലഭിക്കുന്ന അമിതമായ കലോറി അടങ്ങിയ ഭക്ഷണങ്ങളും കേക്ക് പോലുളള മധുരപലഹാരങ്ങളും നല്‍കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നതോടെ  കുട്ടികള്‍ക്ക് പ്രധാന ഭക്ഷണത്തോട് മടുപ്പു വരുന്നു. ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് പൊതുവെ മടിയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ അധികമായി കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യം നശിപ്പിക്കുക മാത്രമല്ല. അമിതവണ്ണത്തിനും കാരണമാകുന്നു.

കുട്ടികളുടെ ആരോഗ്യ പൂര്‍ണമായ വളര്‍ച്ചയ്ക്ക് ഭക്ഷണം നിയന്ത്രിക്കേണ്ടതും പോഷക സമ്പന്നമായ ഭക്ഷണങ്ങള്‍ നല്‍കേണ്ടതും അത്യാവശ്യമാണ്. പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവയും നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളുമാണ് കുട്ടികള്‍ക്ക് പ്രധാനമായും നല്‍കേണ്ടത്. ബേക്കറിയില്‍ നിന്നും വാങ്ങുന്ന പലഹാരങ്ങള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. പാല്‍, നട്‌സ് എന്നിവ കുട്ടികള്‍ക്ക് അധികമായി നല്‍കാതിരിക്കുക. പകരം മുന്തിരി, ഓറഞ്ച് എന്നീ ജ്യൂസ് ഇടയ്ക്കിടെ കുട്ടികള്‍ക്ക് നല്‍കുന്നത് വളരെ നല്ലതാണ്. അതിനു പുറമേ ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുന്നത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ ഉത്തമമാണ്.

Related Articles

Back to top button