IndiaKeralaLatest

രാഹുല്‍ ഗാന്ധിയ്ക്കുവേണ്ടി തെലങ്കാന കോണ്‍ഗ്രസ് ഘടകം

“Manju”

ഹൈദരാബാദ്: രാഹുല്‍ ഗാന്ധി തന്നെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് തെലങ്കാന കോണ്‍ഗ്രസ് ഘടകം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.

തെലങ്കാനയിലെ 33 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. തെലങ്കാനയുടെ ചുമതലയുള്ള എ..സി.സി അംഗവും എം.പിയുമായ മണിക്‌ ടാഗോര്‍, തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍. ഉത്തം കുമാര്‍ റെഡ്ഡി, കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവ് ഭട്ടി വിക്രമാര്‍ക്ക ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button