IndiaKeralaLatest

ശ്രീമംഗലം കളരി ശിലാസ്ഥാപനം സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി നിര്‍വ്വഹിച്ചു.

“Manju”

കൊട്ടാരക്കര : കളരിപ്പെരുമയ്ക്ക് കഴിഞ്ഞ നാല്പത് വര്‍ഷമായി പെരുമ നിലനിര്‍ത്തുന്ന കൊട്ടാരക്കര ശ്രീമംഗലം കളരി പുതിയ കളരിപഠന കേന്ദ്രത്തിലേക്ക് മാറ്റിസ്ഥാപിക്കാനൊരുങ്ങുന്നു. പുതിയ കളരികെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഇന്‍ചാര്‍ജ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി നിര്‍വ്വഹിച്ചു. നിലവില്‍ കളരിസ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും 500 മീറ്റര്‍ മാറി പ്രകൃതി രമണീയമായ സ്ഥലത്താണ് 54 അടി തനത് കുഴിക്കളരി നിര്‍മ്മിക്കാനൊരുങ്ങുന്നത്. ശ്രീമംഗലം കളരി ഗുരുക്കള്‍ രാജീവിന്റെ നേതൃത്വത്തില്‍ നിരവധി കളരി വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ശാന്തിഗിരി ആശ്രമ വിശ്വാസികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. ഇതിനോടകം തന്നെ മൂന്ന് ദേശീയ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഈ കളരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വരും വര്‍ഷങ്ങളിലും കളരിയുടെ പ്രചരണാര്‍ത്ഥം വിവിധ പരിപാടികളാണ് ആവിഷ്കരിക്കുവാന്‍ തയ്യാറെടുക്കുന്നത്. യോഗ, കളരി, ആയുര്‍വേദ ചികിത്സ തുടങ്ങി കളരി അനുബന്ധ സംവിധാനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിക്കൊണ്ടായിരിക്കും കളരിയുടെ പ്രചരണം നടത്തുകയെന്ന് കളരിഗുരുക്കള്‍ രാജീവ് അറിയിച്ചു.

പുതിയ കളരിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ കുഴിക്കളരിയും കൊട്ടാരക്കരയ്ക്ക് സ്വന്തമാകുമെന്ന സന്തോഷത്തിലാണ് കളരിഗുരുക്കള്‍ രാജീവും ശിഷ്യരും.

Related Articles

Back to top button